തൃശൂർ: മദ്യലഹരിയിൽ സുഹൃത്ത് തളളിയിട്ട അധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. സംഭവത്തിൽ അനിലിന്റെ സുഹൃത്തായ ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ റീജനൽ തിയറ്ററിനു മുമ്പിലാണ് സംഭവം.
രാജു മദ്യലഹരിയിലെന്ന് പൊലീസ് പറഞ്ഞു. രാജു പിടിച്ചുതളളിയതോടെ അനിൽ നിലത്തടിച്ച് വീണു, പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഇരുവരും നാടകോൽസവം കാണാൻ എത്തിയതായിരുന്നു. ഹരിശ്രീ സ്കൂളിലെ കായികാധ്യാപകനായി ജോലി ചെയ്യുകയായിരുന്നു അനിൽ. വ്യക്തമായ മരണ കാരണം കണ്ടെത്താൻ പോസ്റ്റ്‌മോര്‍ട്ടം നടത്തും.