ഇന്ത്യയിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ആയുർവേദ പാനീയങ്ങളിലൊന്നാണ് മഞ്ഞൾ പാൽ അഥവാ ഗോൾഡ് മിൽക്ക്. പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന ഈ പാനീയം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
മഞ്ഞൾ പാലിന്റെ ചില ഗുണങ്ങൾ നോക്കാം.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകം ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ആന്റ്ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ മഞ്ഞള്‍ പാല്‍ പതിവായി കുടിക്കുന്നത് കോശങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ഇത് കുടിക്കുന്നത് പതിവാക്കിയാല്‍ ശരീരവേദനകളില്‍ നിന്ന് ആശ്വാസം നല്‍കും. മഞ്ഞൾ പിത്തരസ ഉത്പാദനം വർദ്ധിപ്പിക്കുകയും ഇത് ദഹന പ്രക്രിയയെ സുഗമമാക്കുകയും ചെയ്യുന്നു. വയറു സംബന്ധമായ അസ്വസ്ഥതകൾ, ഗ്യാസ്, ദഹനക്കേട് എന്നിവയ്ക്ക് ഇത് ഒരു പ്രകൃതിദത്ത പരിഹാരമാണിത്.
വീക്കം കുറയ്ക്കുന്നു
മഞ്ഞളിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധിവേദന, സന്ധിവാതം തുടങ്ങിയ വീക്ക സംബന്ധമായ അസുഖങ്ങൾക്ക് ആശ്വാസം നൽകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്നു
മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ശീലമാക്കുന്നത് മാനസികസമ്മര്‍ദം അകറ്റി നിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും കോശങ്ങളുടെ തകരാറുകള്‍ പരിഹരിച്ച് തിളക്കമുള്ള ചര്‍മം പ്രദാനം ചെയ്യാനും മഞ്ഞള്‍ സഹായിക്കുന്നു.
ചർമ്മത്തിന് തിളക്കം നൽകുന്നു.
മഞ്ഞൾ ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യുകയും കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അകാല വാർദ്ധക്യം തടയാനും മുഖക്കുരുപോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നല്‍കാനും മഞ്ഞള്‍ പാൽ ഉത്തമമാണ്.
എങ്ങനെ തയ്യാറാക്കാം?
ഒരു ഗ്ലാസ് പാൽ ചൂടാക്കുക അതിനൊപ്പം കുറച്ച് മഞ്ഞൾ ചേർക്കാം. ആവശ്യമെങ്കിൽ ഈ മിശ്രിതത്തിനൊപ്പം അല്‍പം ഇഞ്ചിയോ കറുവപ്പട്ടയോ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. മധുരം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അല്പം തേൻ ചേർക്കാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് കുടിക്കുന്നത് ഉത്തമമാണ്.