Thursday, December 12, 2024
HomeBREAKING NEWS'എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമയ്ക്ക് നന്ദി', നടപടിക്കൊരുങ്ങി നടൻ മണികണ്ഠന്‍ ആര്‍ ആചാരി
spot_img

‘എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമയ്ക്ക് നന്ദി’, നടപടിക്കൊരുങ്ങി നടൻ മണികണ്ഠന്‍ ആര്‍ ആചാരി

കഴിഞ്ഞ ദിവസമായിരുന്നു കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് മോട്ടോര്‍ വാഹന വകുപ്പിലെ എ എം വി ഐയും നടനുമായ കെ മണികണ്ഠനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ചിത്രത്തിന് പകരം വാർത്തയ്ക്കൊപ്പം മലയാള മനോരമ ദിനപത്രത്തിൽ അച്ചടിച്ചത് നടൻ മണികണ്ഠന്‍ ആര്‍ ആചാരിയുടെ ചിത്രമായിരുന്നു.

‘അനധികൃത സ്വത്ത് സമ്പാദനക്കേസ്: നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍’ എന്ന വാര്‍ത്തയിലാണ് നടന്‍ മണികണ്ഠന്‍ ആചാരിയുടെ ചിത്രം മലയാള മനോരമ ദിനപത്രം നല്‍കിയിരിക്കുന്നത്. മലപ്പുറം എഡിഷനിലെ വാര്‍ത്തയിലായിരുന്നു ഇത്. ഇപ്പോൾ മറ്റൊരു നടന്റെ ഫോട്ടോക്ക് പകരം തന്റെ ഫോട്ടോ ഉപയോഗിച്ചതിന് മനോരമക്ക് എതിരെ നടപടിക്കൊരുങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് മണികണ്ഠന്‍ ആര്‍ ആചാരി.

‘മനോരമക്ക് എന്റെ പടം കണ്ടാല്‍ അറിയില്ലേ? മനോരമക്ക് അറിയാത്ത ഒരാളാണോ ഞാനെന്ന് സംശയിക്കുന്നു. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി, അത് ഞാനല്ലെന്ന്.

അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നു’ മണികണ്ഠന്‍ ആര്‍ ആചാരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments