Wednesday, December 11, 2024
HomeLifestyleതണുപ്പാന്‍ കാലത്ത് ഭക്ഷണ കാര്യത്തിലിത്തിരി ശ്രദ്ധിക്കാം; ഇവയൊന്ന് കഴിച്ചാലോ?
spot_img

തണുപ്പാന്‍ കാലത്ത് ഭക്ഷണ കാര്യത്തിലിത്തിരി ശ്രദ്ധിക്കാം; ഇവയൊന്ന് കഴിച്ചാലോ?

തണുപ്പുകാലത്ത് എന്നല്ല എല്ലാ കാലത്തും ആരോഗ്യം ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറയണ്ടല്ലോ. തണുപ്പുകാലമെത്തുമ്പോള്‍ കുറച്ചധികം ശ്രദ്ധ ആരോഗ്യകാലത്ത് നല്‍കണം. കാരണം തണുത്ത കാലാവസ്ഥയിലുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളെയും നേരിടേണ്ടിവരും. ദഹനം, പോഷക ആഗിരണം, പ്രതിരോധ സംവിധാനം എന്നിവ ഈ കാലത്ത് അനിവാര്യമാണ്. ഈകാലത്ത് ചില ഭക്ഷണങ്ങള്‍ കുതിര്‍ത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും.

ഇങ്ങനെ ഭക്ഷണം കുതിര്‍ത്ത് കഴിച്ചാല്‍ കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം ഉള്‍പ്പെടെയുള്ള ധാതുക്കള്‍ നന്നായി ആഗീരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബദാമാണ്. രാത്രി മുഴുവന്‍ ബദാം കുതിര്‍ക്കുന്നത് അവയെ മൃദുലമാക്കുകയും ദഹനപ്രക്രിയ സുഗമമാക്കുകയും സുപ്രധാന ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കും. ഇതോടെ ഫൈറ്റിക് ആസിഡിന്റെസാന്നിധ്യവും കുറയും.

ഇതുപോലെ ചിയ വിത്തുകളും രാത്രി മുഴുവന്‍ കുതിര്‍ത്ത് വച്ച് കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. കുടലിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. പയര്‍, കുതിര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ സഹായിക്കുന്നു. അവയുടെ ഉയര്‍ന്ന ഇരുമ്പിന്റെ അംശം പ്രതിരോധശേഷി കൂട്ടും. നാരുളകാള്‍ സമ്പന്നമായ ഓട്‌സ് കുതിര്‍ത്ത് കഴിക്കുന്നത് ദഹനത്തിനും ഹൃദയാരോഗ്യത്തിനും മികച്ചതാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ഈ ഭക്ഷണ സാധനങ്ങള്‍ കുതിര്‍ത്ത് കഴിക്കുന്നത് ഫൈറ്റിക് ആസിഡ് കുറയ്ക്കുകയും ദഹനം കൃത്യമാക്കുകയും ചെയ്യുന്നത് ആരോഗ്യത്തിന് ഗുണകരമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments