തൃശ്ശൂർ: പാലസ് ഗ്രൗണ്ടിൽനിന്ന് എൽത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിലേക്ക് നടത്തിയ ‘തൃശ്ശൂർ വാക്കത്തോൺ’ കൂട്ടായ്‌മയുടെ വിജയമായി. തൃശ്ശൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ‘ഗ്രീൻ വേൾഡ്, ക്ലീൻ വേൾഡ്’ എന്ന സന്ദേശമുയർത്തി നടത്തിയ വാക്കത്തോൺ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ളാഗ് ഓഫ് ചെയ്തു. സമാപനവേദിയിൽ പി. ബാലചന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയായി.
ഉദ്ഘാടനച്ചടങ്ങിൽ പ്രസിഡന്റ് സജീവ് മഞ്ഞില അധ്യക്ഷനായി. ചേംബർ സെക്രട്ടറി സോളി തോമസ്, ടി.എസ്. പട്ടാഭിരാമൻ, സെയ്ന്റ് അലോഷ്യസ് കോളേജ് അഡ്മിനിസ്‌ട്രേറ്റർ ഫാ. അരുൺ ജോസ്, ചേംബർ ട്രഷറർ ഷൈൻ തറയിൽ, വാക്കത്തോൺ ചെയർമാൻ വർഗീസ് മാളിയേക്കൽ, ജനറൽ കൺവീനർ ടോഫി നെല്ലിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടനച്ചടങ്ങിനുശേഷം റോമയും സംഘവും സുംബാനൃത്തം അവതരിപ്പിച്ചു. കർഷകൻ വർഗീസ് തരകൻ സൗജന്യമായി പ്ലാവിൻതൈ വിതരണം ചെയ്തു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സൗജന്യ മെഡിക്കൽ-ആംബുലൻസ് സേവനം നൽകി.