കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ മുപ്പി പ്രദേശത്ത് കഴിഞ്ഞ രാത്രി കാട്ടാനകളിറങ്ങി വ്യാപകമായി വാഴ കൃഷി നശിപ്പിച്ചു. താളൂപ്പാടം സ്വദേശി കളത്തിങ്കൽ ഡേവീസ് മുപ്ലിയിലെ പാട്ടഭൂമിയിൽ കൃഷി ചെയ്ത 200ഓളം വാഴകളാണ് കഴിഞ്ഞ രാത്രി ആനക്കൂട്ടം നശിപ്പിച്ചത്.
കഴിഞ്ഞ ആറുദിവസം തുടർച്ചയായി ഇവിടെ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ഡേവിസ് കൃഷി ചെ യ്തിട്ടുള്ള രണ്ടായിരത്തോളം വാഴകളിൽ അറുന്നൂറോളം വാഴകൾ ഇതുവരെ കാട്ടാനക്കൂട്ടം നശിപ്പിച്ചുകഴിഞ്ഞു
ഇഞ്ചക്കുണ്ട്. പരുന്തുപാറയിൽ ഡേവീസ് കൃഷി ചെയ്‌ത വാഴകളും കാട്ടാനകൾ നശിപ്പിച്ചിരുന്നു കാട്ടാനശ ല്യം പതിവായതോടെ പരുന്തുപാറയിലെ കൃഷി ഡേവിസ് ഉപേക്ഷിക്കുകയായിരുന്നു. കാട്ടാനശല്യം മൂലം മേഖലയിൽ കൃഷി അസാധ്യമായ അവസ്ഥയാണെന്ന് കർഷകനായ ജോർജ് കുന്നാംപുറത്ത് പറയുന്നു
വന്യജീവികൾ കൃഷി നശിപ്പിക്കുന്ന സംഭവങ്ങളുണ്ടായാൽ വനപാലകർ സ്ഥലം സന്ദർശിച്ച് പോകുന്നത ല്ലാതെ പ്രതിരോധ നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്ന് പഞ്ചായത്ത് അംഗം ലിസ്റ്ററോ പള്ളിപറമ്പൻ പറ ഞ കർഷകരുടെ ദുരിതം പരിഹരിക്കാൻ എം.പിയും എം.എൽ.എയും അടക്കമുള്ളവർ ഗൗരവമായി ഇട പെടണമെന്നാണു കർഷകരുടെ ആവശ്യം