30 ശാസ്ത്ര സിനിമൾ, സ്കൈ വാച്ച്, പ്രഭാഷണങ്ങൾ എന്നിവ നടക്കും.
സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവത്തിന് (ISFF 2024) 29 ന് തിരിതെളിയും.
തൃശൂർ ജില്ലാ പഞ്ചായത്ത് സമേതത്തിന്റെ ആഭിമുഖ്യത്തിൽ IFFT ചലച്ചിത്ര കേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഭൗമം സോഷ്യൽ ഇനീഷിയേറ്റീവ് എന്നിവരുടെ സഹകരണത്തോടെ രാമവർമ്മപുരം വിജ്ഞാൻ സാഗർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക് സമുച്ചയത്തിൽ നവംബർ 29, 30, തിയ്യതികളിലാണ് ചലച്ചിത്രോത്സവം നടക്കുന്നത്.
ചലച്ചിത്രമേളയുടെ വരവറിയിച്ചു കൊണ്ടുള്ള ബോർഡുകൾ ചേറൂർ, വിയ്യൂർ, കുറ്റുമുക്ക്, പെരിങ്ങാവ്, തുടങ്ങിയ ദേശങ്ങളിൽ ഉയർത്തി കഴിഞ്ഞു.
നവംബർ 29 വെള്ളിയാഴ്ച രാവിലെ 9.30നു തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി .എസ്. പ്രിൻസ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും.
രണ്ട് ദിവസങ്ങളിലായി മുപ്പതോളം ശാസ്ത്ര സിനിമകൾ പ്രദർശിപ്പിക്കും. കുന്നംകുളം ബെഥനി, കൊരട്ടി എൽ എഫ്, പാവറട്ടി സ്കൂളിൽ നിന്നുള്ള ചിത്രങ്ങൾ, ശാസ്ത്രജ്ഞരുടെ ബയോപിക്കുകൾ, ഡേവിഡ് ആറ്റൻ ബറോയുടെ റിട്രോസ്പെക്റ്റീവ്, ലോകത്തിലെ ശാസ്ത്ര ചാനലുകളെ പരിചയ പെടുത്തുന്ന പാക്കേജ്, പുരസ്‌കാരങ്ങൾ ലഭിച്ച ഇന്ത്യൻ ഡോക്യൂമെന്ററികൾ, ശാസ്ത്രം പ്രമേയമായി വരുന്ന മലയാള, ഇംഗ്ലീഷ് ഫിക്ഷൻ വിഭാഗം എന്നീ കാറ്റഗറികളിലായി 30 സിനിമകൾ പ്രദർശിപ്പിക്കും. രണ്ട് ദിവസങ്ങളിലായി
കുട്ടികൾക്ക് പങ്കെടുത്തു സമ്മാനങ്ങൾ വാങ്ങാവുന്ന സയൻസ് ക്വിസ്, മാത്‍സ് ക്വിസ് മത്സരങ്ങൾ, ഡോ.എൻ ഷാജി, ജോമി പി എൽ എന്നിവരുടെ പ്രഭാഷണങ്ങൾ, സ്കൂൾ / കോളേജ് കുട്ടികൾക്കായി നടത്തുന്ന റൊബോട്ടിക് വർക്ക് ഷോപ്പ്, പ്രവീൺകുമാർ രാജ, ആനന്ദ് മുരളി, ഗോപികൃഷ്ണൻ, ഡോ.കെ കെ അബ്ദുള്ള, തുടങ്ങിയവർ ക്യൂറേറ്റ് ചെയ്യുന്ന സിനിമ പാക്കേജുകൾ എന്നിവയുണ്ടാകും. ഫെസ്റ്റിവൽ ബുക്ക്,
ശാസ്ത്ര സിനിമകളുടെ സംവിധായകരും, ക്യൂറേറ്ററും പങ്കെടുക്കുന്ന ഓപ്പൺ ഫോറവും നടക്കും.
രാത്രി 7മുതൽ 10 വരെ
സ്കൈവാച്ച് മേള ഉണ്ടാകും.