പ്രൊഫഷ്ണൽ സൗണ്ട് ലാബ്, പേര് പോലെത്തന്നെ അടിമുടി പ്രൊഫഷ്ണലായ സ്ഥാപനമാണിത്. ഇതിന്റെ അമരക്കാരൻ ജോബി സി ബേബിയാണ്. ഹോം തിയറ്റർ രംഗത്ത് പത്തുവർഷത്തെ പ്രവർത്തന പാരമ്പര്യമാണ് ജോബിക്കുള്ളത്. സിനിമ എന്ന അനുഭവത്തെ ഏറ്റവും മനോഹരമായ ദൃശ്യാനുഭവമാക്കുന്ന സൗണ്ടും വിഷ്വൽ എഫക്ടുമാണ് ഇവരുടെ സ്പെഷ്യലിറ്റി.
പത്രണ്ടു് ലക്ഷത്തിൽ തുടങ്ങുന്ന പാക്കേജിൽ ഒരു കോടിരൂപയുടെ മാസ്റ്റർപ്ലാൻ വരെ ജോബിയുടെ കയ്യിൽ ഭദ്രമാണ്. തൃശ്ശൂരിലെ പ്രശസ്തമായ മോത്തി ഹോട്ടലിന്റെ ഹോം തിയറ്റർ സെറ്റ് ചെയ്തത് ഇവരായിരുന്നു. തൃശൂരിലെ കുട്ടനെല്ലൂരിൽ പ്രൊഫഷ്ണൽ സൗണ്ട് ലാബ് എന്ന സ്‌ഥാപനവുമായി പത്തുവർഷത്തോളമായി ജോബിയുണ്ട്.
നമ്മുടെ വീട്ടിലൊരു ഹോം തിയറ്റർ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീട് പണി കഴിഞ്ഞു പെയിന്റിംഗ് തുടങ്ങുന്നതിനു മുൻപ് നമ്മൾ ഇവരെ ബന്ധപ്പെടേണ്ടതാണ്. ഒരു ഹോം തിയറ്റർ സെറ്റ് ചെയ്തു കഴിഞ്ഞാൽ ലൈഫ് ടൈം സർവീസാണ് ഇവർ കസ്റ്റമറിനായി മുന്നോട്ടുവെക്കുന്നത്, ഒറ്റവാക്കിൽ കേൾക്കുമ്പോൾ എളുപ്പമെന്നുതോന്നുവെങ്കിലും നടപ്പിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഇവർ മുന്നോട്ട് വെക്കുന്നത്, ഇത് തന്നെയാണ് ജോബിയെയും പ്രൊഫഷ്ണൽ സൗണ്ട് ലാബിനെയും വ്യത്യസ്‌തമാക്കുന്നത്. വിലക്കുറവിനുപിന്നാലെ പോകാതെ ക്വാളിറ്റിയുള്ള റോ മെറ്റീരിയൽസാണ് ഇവർ ആദ്യാവസാനം ഉപയോഗിക്കുന്നത്. ഇതിനായി റോ മെറ്റീരിയൽസിന്റെ മേന്മ ഉറപ്പുവരുത്തികൊണ്ട് മറ്റു സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പർചെയ്‌സ് ചെയ്യുന്നത്.
“ശക്ത്തമായ കോമ്പറ്റീഷനുള്ള മേഖലയാണിത്, അതുകൊണ്ടുതന്നെ അപ്പ്ഡൈറ്റാവുകയെന്നത് വളരെ പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട ഏതു വെബ്ബിനാർ വന്നാലും അതിനുള്ള സമയം കണ്ടെത്തി ഞാൻ അറ്റൻഡ് ചെയ്യും . നമ്മുടെ അറിവുകൾ പുതുക്കുകയെന്നത് ഇവിടെ പിടിച്ചുനിൽക്കാൻ വളരെ പ്രധാനമാണ്”; ജോബി തന്റെ നയം വ്യക്ത്തമാക്കി.
പ്രൊഫഷ്ണൽ സൗണ്ട് ലാബിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ കുട്ടനെല്ലൂരിലെ ഓഫീസിൽ ഹോം തിയറ്റർ ഡെമോ സുസജ്ജമാണ്. നമുക്ക് വേണ്ട സൗണ്ട് ക്വാളിറ്റിയും വിഷ്വൽ എഫക്ട്സും നേരിട്ട് അനുഭവിച്ചറിയാം. ഇനി കുട്ടനെല്ലൂർ വരെ പോകാൻ പറ്റിയില്ലെങ്കിലോ? ഇന്ത്യയുടെ പല ഭാഗത്തുമായി ഇവർ ചെയ്ത വർക്കുകൾ പോയി കണ്ടും കസ്റ്റമേഴ്സ് വരാറുണ്ടെന്ന് ജോബി തൃശ്ശൂർ ടൈംസിനോട് പറഞ്ഞു. രാജ്യാന്തര നിലവാരമുള്ള under standing ultra HD/4K technology , Fundamental of home theater Design… തുടങ്ങിയ യോഗ്യത സർട്ടിഫിക്കറ്റുകളും ജോബിയുടെ പേരിൽ സ്വന്തമാണ്. ഹോം തിയേറ്റർ ബിസിനസിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ജോബി സി ബേബിയും അദ്ദേഹത്തിന്റെ പ്രൊഫഷ്ണൽ സൗണ്ട് ലാബും.
-ന്യൂസ് ഡെസ്ക് തൃശ്ശൂർടൈംസ്