കുറുപ്പംപടി : ഗോത്രകലകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ
ഭാഗമായി ഇത്തവണ സ്ക്‌കൂൾതലത്തിൽ മംഗലംകളി,പണിയ നൃത്തം,ഇരുള നൃത്തം, പളിയനൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവ മത്സരമാക്കിയതോടെ സ്ക്കൂളുകൾ കുട്ടികളെ ഇതിനായി പരിശീലിപ്പിക്കുന്നുണ്ട്. ചില സ്ക്കൂളു കൾ ഗോത്രവർഗക്കാരെ അന്വേഷിച്ച് മല കയറിയെങ്കിൽ ചില സ്ക്കൂളുകൾ യൂട്യൂബിനെ ആശ്രയിച്ചാണ് കുട്ടികളെ പരിശീലിപ്പിച്ചെടുത്തത്.
എൽന എൽദോസ്, ടീ- യാന ചാൾസ്, നേഹ അ നീഷ്, അനീറ്റ ഗീവർഗീസ്. അനീറ്റ പൗലോസ്, അവ ണി എ.എ. അനന്യ എ. എ. അസ സുജി, എ ഫ്ര സാജു. ഇഷാര ജെ ന്ന എന്നീ കുട്ടികളാണ് ഒന്നാം സ്ഥാനം നേടിയ വീ ത ട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ ടീ മിൽ ഉണ്ടായിരുന്നത്.
നാല് ടീമുകൾ പങ്കെടുത്ത പളിയ നൃത്തം ഹൈസ്‌കൂൾ വിഭാഗത്തിൽ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനം നേടി, ഇടു ക്കി ജില്ലയിലെ പളിയ ആദിവാസി സമൂഹം അവതരിപ്പിക്കുന്ന നൃത്തരൂപം
യുട്യൂബിൽ നോക്കിയാണ് അധ്യാപകർ കുട്ടികളെ പഠിപ്പിച്ചെടുത്തത്. ഇഞ്ച കൊണ്ടുള്ള അരപ്പട്ട മരം കൊണ്ട് ഉണ്ടാക്കിയ മുത്ത് എന്നിവയും സ്കൂളിൽ തന്നെ നിർമ്മിച്ചെടുത്തു.