Saturday, December 21, 2024
HomeThrissur Newsമുല്ലശേരി: ഇടിയഞ്ചിറയിൽ താൽക്കാലിക വളയം ബണ്ട് നിർമാണം തുടങ്ങി
spot_img

മുല്ലശേരി: ഇടിയഞ്ചിറയിൽ താൽക്കാലിക വളയം ബണ്ട് നിർമാണം തുടങ്ങി

മുല്ലശേരി: കനാലിലേക്കും കോൾമേഖലയിലേക്കും കായലിൽനിന്ന് ഉപ്പുവെള്ളം കടക്കുന്നത് തടയാൻ ഇടിയഞ്ചിറ റെഗുലേറ്ററിന് സമീപം താൽക്കാലിക വളയം ബണ്ട് നിർമാണം തുടങ്ങി. നവീകരണത്തിൻ്റെ ഭാഗമായി റെഗുലേറ്ററിന്റെ ഷട്ടറുകൾ പൂർണമായി ഊരി മാറ്റിയതിനാൽ ഉപ്പുവെള്ള ഭീഷണി വൻതോതിലാണ്. വളയം ബണ്ട് ഉടൻ നിർമിക്കണമെന്ന് പാടശേഖര സമിതികൾ ആവശ്യപ്പെടുകയും വിവിധ സംഘടനകൾ ഈ ആവശ്യമവുമായി സമരം നടത്തുകയും ചെയ്തിരുന്നു. അതിനാലാണ് സാധാരണ ഡിസംബറിൽ പൂർത്തിയാക്കാറുള്ള വളയം ബണ്ട് നിർമാണം ഈ മാസം തന്നെ തുടങ്ങിയത്. മുളക്കുറ്റികൾ നിരത്തി പനമ്പും ഓലയും ഉപയോഗിച്ച് മറച്ച് മണ്ണിട്ട് നിറച്ചാണ് ബണ്ട് നിർമിക്കുന്നത്.

തുലാവർഷത്തിൽ കനാലിൽ ജലനിരപ്പ് ഉയർന്നാൽ അധിക ജലം പെട്ടെന്ന് ഒഴുക്കിക്കളയാൻ

പെട്ടിക്കഴകൾ സ്‌ഥാപിക്കും. 16 ലക്ഷം രൂപ ചെലവിട്ടാണ് ബണ്ട് നിർമാണം. 20 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇവിടെയും ഏനാമാവിലും താൽക്കാലിക വളയം ബണ്ട് നിർമാണത്തിന് എല്ലാ വർഷവും ലക്ഷക്കണക്കിന് രൂപയാണ് ചെലവിടുന്നത്.

ഇത് അടുത്ത മഴക്കാലത്ത് പതിവായി കായലിലേക്ക് ഒഴുക്കിക്കളയും. ഓരോ വളയം ബണ്ട് നിർമാണത്തിനും ആവശ്യത്തിന് മണ്ണ് ലഭിക്കാൻ ഓരോ ചെറിയ കുന്ന് ഇടിച്ചുനിരത്തേണ്ടതുണ്ട്. ഇത് വലിയ പരിസ്‌ഥി ആഘാതം സൃഷ്ടിക്കുന്നുണ്ട്. ഈ മണ്ണ് കായലിലേക്ക് ഒഴുകിച്ചെന്ന് കായൽ നികന്ന നിലയിലാണ്. ഇത് തീരദേശവാസികൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. റെഗുലേറ്ററുകളുടെ നവീകരണം വൈകുന്നതാണ് വർഷംതോറുമുള്ള ഈ പാഴ്ച്ചിലവിനും പരിസ്ഥ‌ിതി പ്രശ്നങ്ങൾക്കും കാരണമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments