Saturday, December 21, 2024
HomeCity Newsതൃശ്ശൂർ: കാട്ടുപന്നിക്ക് വച്ച കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
spot_img

തൃശ്ശൂർ: കാട്ടുപന്നിക്ക് വച്ച കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

എരുമപ്പെട്ടി: വരവൂരിൽ കാട്ടുപന്നിയെ തുരത്താൻ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയിൽനിന്നു ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ രവി (50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് ഇരുവരും പാടശേഖരത്തിന് സമീപം മരിച്ച നിലയിൽ കിടക്കുന്നതായി പ്രദേശവാസികൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പാടത്ത് മീൻപിടിക്കാനായി ഇരുവരും പോയതെന്ന് വീട്ടുകാർ പറയുന്നു.

അതേസമയം കൃഷിയിടത്തിൽ പന്നികളെ പിടികൂടാൻ വൈദ്യുതി കെണി വച്ചിരുന്ന കാര്യം ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. തുടർന്ന് പോസ്റ്റുമാർട്ടത്തിനായി കൊണ്ടുപോകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments