പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ നിയന്ത്രണം വിട്ട ആമ്പുലന്‍സ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.
രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു. പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പാലായിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.