മായന്നൂർ തൊഴുപ്പാടം കനാൽ റോഡിൽ ഗതാഗതം ദുരിതമായി.
റോഡിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതാണു കാരണം. മഴയുടെ തുടക്കത്തിൽ പുനർ നിർമാണം തുടങ്ങിയ ഭാഗത്തു മെറ്റൽ വിരിച്ചതു മൂലം ഇവിടങ്ങളിലെ കുഴികളും പൊടിശല്യവും ദുരിതമായി. പണി നടക്കാത്ത ഭാഗങ്ങളിൽ വിവിധ ഇടങ്ങളിലുള്ള കുഴികളിൽ ചെളി വെള്ളം കെട്ടിക്കിടക്കുന്നതും യാത്രികരെ വലയ്ക്കുന്നു. ചേലക്കരയിൽ നിന്ന് ഒറ്റപ്പാലം, മായന്നൂർ ഭാഗങ്ങളിലേക്കും മായന്നൂരിൽ നിന്ന് ചേലക്കരയിലേക്കുള്ള ഷോർട് കട്ട് റൂട്ടിലെ യാത്രയാണ് അനാസ്‌ഥ മൂലം ദുരിതമായത്.