സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ദില്ലി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം.
വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കമ്മറ്റി ഇറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ മാസം
19 നാണ് സീതാറാം യ്യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.