Thursday, September 19, 2024
HomeThrissur Newsകൊമ്പൻ കുറുപ്പത്ത് ശിവശങ്കരൻ ചെരിഞ്ഞു
spot_img

കൊമ്പൻ കുറുപ്പത്ത് ശിവശങ്കരൻ ചെരിഞ്ഞു

കേച്ചേരി: തൃശൂർ ജില്ലയിലെ ഉയരം കൂടിയ ആനകളിൽ പ്രശ സ്തനായ കൊമ്പൻ കുറുപ്പത്ത് ശിവശങ്കരൻ ചെരിഞ്ഞു. കേച്ചേ രി പെരുമണ്ണ് കുറുപ്പത്ത് ദിലീപി ന്റേതാണ്, 9.7 അടി ഉയരമുള്ള കൊമ്പൻ. 55 വയസ്സുള്ള കൊമ്പൻ ഇന്നലെ പുലർച്ചെ 4നാണു കെട്ടുതറയിൽ ചെരിഞ്ഞത്. 2 മാസമായി മദപ്പാടിലായിരുന്നു. ഇന്നലെ രാത്രി കുഴഞ്ഞ് വീഴുക യായിരുന്നു. ഡോ.ഗിരീഷ് എത്തി ചികിത്സ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ കൊമ്പന്റെ ജഡം എറണാകുളം ജില്ലയിലെ കോടനാട്ടേക്ക് പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയി. ബിഹാറി ഇനം കൊമ്പനെ 2006ൽ കൊല്ലത്തു നിന്നാണ് ഉടമ വാങ്ങിയത്. തൃശുർ പൂരത്തിന് ലാലൂർ ദേശത്തിന്റെ എഴുന്നള്ളിപ്പിൽ കുറെകാലമായി സ്ഥിരമായി തിടമ്പേറ്റിയിരുന്നതു കുറുപ്പത്ത് ശിവശങ്കരനായിരുന്നു. ഉത്രാളിക്കാവ്, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, അഞ്ഞൂർ പാർക്കാടി, പഴഞ്ഞി ചെറുവരമ്പത്തുകാവ്, കേച്ചേരി പറപ്പൂക്കാവ് എന്നിവിടങ്ങളിലെ ഉത്സവത്തിനും സ്ഥിരസാന്നിധ്യ മായിരുന്നു. പാലക്കാട് ജില്ലയിലെ നെന്മാറ, ചിനക്കത്തൂർ, ചാലിശേരി ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾക്കും ഈ ആനയുണ്ടാവുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments