Saturday, October 5, 2024
HomeBREAKING NEWSരാജ്യത്ത് എം പോക്സ്; നിരീക്ഷണത്തിലായിരുന്ന രോ​ഗിക്ക് രോ​ഗം സ്ഥിരീകരിച്ചു
spot_img

രാജ്യത്ത് എം പോക്സ്; നിരീക്ഷണത്തിലായിരുന്ന രോ​ഗിക്ക് രോ​ഗം സ്ഥിരീകരിച്ചു

രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സംശയാസ്പദമായി ഐസോലേറ്റ് ചെയ്ത രോഗിക്ക് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. എംപോക്സ് ഇല്ലെന്ന് നേരത്തെ ഇറക്കിയ പ്രസ്താവന തിരുത്തികൊണ്ടാണ് ആരോഗ്യ മന്ത്രാലയം എംപോക്‌സ് സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

പടിഞ്ഞാറൻ ആഫ്രിക്കൻ ക്ലേ 2 എംപോക്‌സ് ആണ് രോഗിക്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറ്റപ്പെട്ട കേസാണെന്നും യാത്ര സംബന്ധമായാണ് രോഗിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഇപ്പോൾ ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയിൽ ഉൾപ്പെടുന്ന എംപോക്‌സ് ബാധയല്ല യുവാവിന് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നൽകിയിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments