Saturday, October 5, 2024
HomeThrissur Newsതൃശൂർ : ദേശീയപാതക്ക് കുറുകെ നടപ്പാത നിർമാണം
spot_img

തൃശൂർ : ദേശീയപാതക്ക് കുറുകെ നടപ്പാത നിർമാണം

ടെൻഡർ ഈമാസം പൂർ ത്തിയാക്കാൻ നിർദേശം

ത്യശൂർ: മണ്ണുത്തി ഡോൺബോ‌സ്കോ സ്‌കൂളിന് മുന്നിൽ ദേശീയപാതക്കു കുറുകെ നടപ്പാത നിർമിക്കു ന്നതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. നിർമാണ പ്രവർത്തി കൾക്കുള്ള ടെൻഡർ നടപടി സെപ്റ്റംബർ മാസത്തിൽതന്നെ പൂർത്തിയാക്കണമെന്ന് മന്ത്രി യോഗത്തിൽ എൻ.എച്ച്.എ.ഐ പ്രോജക്‌ട് ഡയറകർക്ക് നിർദേശം നൽകി. സെപ്റ്റംബറിൽതന്നെ ടെൻഡർ നടപടിക ൾ പൂർത്തിയാക്കി മുൻഗണനയിൽ ഒന്നാമതായെടുത്ത് ഈ അധ്യയന വർഷം കഴിയുന്നതിന് മുമ്പായി നി ർമാണ പ്രവൃത്തികൾ പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശം നൽകി.

മണ്ണുത്തി ഡോൺബോ‌സ്കോ സ്‌കൂളിന് സമീപം അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മ ന്ത്രി അടിയന്തര യോഗം വിളിച്ചുചേർത്തത്. ഡോൺ ബോസ്കോ സ്‌കൂളിൽ 2500ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കുട്ടികൾക്ക് റോഡ് മുറിച്ചു കടക്കാൻ വലിയ പ്രയാസം നേരിടുന്നതായി സ്കൂൾ അധികൃത രും കൗൺസിലർമാർമാരും യോഗത്തെ അറിയിച്ചു.

ദേശീയപാതയുടെ ടെൻഡർ നടപടികളിലേക്കുകടന്ന 13 പ്രവൃത്തികളോടൊപ്പം മണ്ണുത്തി ഡോൺബോ സ്കോ സ്‌കൂളിന് മുന്നിൽ ദേശീയപാതക്ക് കുറുകെയുള്ള നടപ്പാതയുടെ ടെൻഡർ നടപടികളും വേഗത്തി ൽ പൂർത്തിയാക്കി നിർമാണം തുടങ്ങുമെന്ന് എൻ.എച്ച്.എ.ഐ പ്രോജക്‌ട് ഡയറക്‌ടർ പറഞ്ഞു. കലക്ട റേറ്റ് വിഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഓൺലൈനായി കലക്‌ടർ അർജുൻ പാ ണ്ഡ്യൻ, അസി. കമീഷണർ എൻ.കെ സലീഷ്, എൻ.എച്ച്.എ.ഐ പ്രോജക്‌ട് ഡയറക്‌ടർ അൻസിൽ ഹസ്സ ൻ, ഡെപ്യൂട്ടി കലക്‌ടർമാരായ യമുനാ ദേവി, ശാന്തകുമാരി, തൃശൂർ തഹസിൽദാർ ജയശ്രി, മണ്ണുത്തി എ സ്.എച്ച്.ഒ എ.കെ. ഷമീർ, നഗരസഭ കൗൺസിലർമാർ, ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പ കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments