ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മാസം ഒൻപതിന് ഹൈ കോടതിയിൽ സമർപ്പിക്കും. ഈ മാസം പത്തിന് മുൻപ് കോടതിയിൽ സമർപ്പിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ഒഴിവാക്കിയ പേജുകൾ ഉൾപ്പെടെ പൂർണ്ണമായ റിപ്പോർട്ടാണ് സമർപ്പിക്കുക. സീൽഡ് കവറിലായിരിക്കും റിപ്പോർട്ട് കോടതിക്ക് നൽകുക.