ഗ്രീൻ വാരിയേഴ്സ് വാട്സാപ് ഗ്രൂപ്പിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി പ്രദർശനം ‘വന്യ’ ആഗസ്ത് 5 മുതൽ 8 വരെ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കും. പകൽ 11.30ന് നടി അനാർക്കലി മരക്കാർ പ്രദർശനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെ 55 വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെടുത്ത വിവിധയിനം പക്ഷിമൃഗാദികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ലക്ഷ്യമിട്ട് പ്രദർശനത്തിനൊപ്പം ഫോട്ടോകളുടെ വിൽപ്പനയും നടക്കും. ഭാരവാഹികളായ കെ നൗഷാദ്, അനിത് കുമാർ, പി മധുസൂദനൻ എന്നിവർ പറഞ്ഞു.