വെള്ളറക്കാട് സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിലെ ഗ്രോട്ടോയിലും മനപ്പടി കുരിശ്പള്ളിയിലും മോഷണം. കവർച്ച നടത്തി മോഷ്ടാവ് കുന്നംകുളം ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേയ്ക്ക് നടന്ന് പോകുന്നതിൻ്റെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.പള്ളിക്ക് മുന്നിലുള്ള മാതാവിൻ്റെ ഗ്രോട്ടോയ്ക്ക് മുന്നിലുള്ള രണ്ട് ഭണ്ഡാരങ്ങളും മനപ്പടി സെൻ്റ് സെബാസ്റ്റ്യൻ കപ്പേളയിലെ ഒരു ഭണ്ഡാരവുമാണ് കുത്തി തുറന്നിട്ടുള്ളത്. മോഷണം ഇന്ന് വൈകീട്ടാണ് ശ്രദ്ധയിൽ പെട്ടത്. തിങ്കളാഴ്ച പുലർച്ചെ വെള്ളറക്കാട് വില്ലേജ് ഓഫീസിലും,മരത്തംകോട് മേരിമാതാ പള്ളിക്ക് കീഴിലുള്ള സെന്റ് സേവിയാർ കുരിശു പള്ളിയിലും ചൊവ്വന്നൂർ മാവേലി സ്റ്റോറിലും, കള്ള് ഷാപ്പിലും മോഷണം നടന്നിരുന്നു. എരുമപ്പെട്ടി, കുന്നംകുളം പോലീസ് അന്വേഷണം ഊർജിതമാക്കി.