Sunday, December 22, 2024
HomeEntertainmentമാധ്യമങ്ങളെ കാണുന്നത് അമ്മയിലെ ചിലര്‍ ശക്തമായി എതിര്‍ത്തു
spot_img

മാധ്യമങ്ങളെ കാണുന്നത് അമ്മയിലെ ചിലര്‍ ശക്തമായി എതിര്‍ത്തു

 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണം വൈകിയത് മൗനം പാലിക്കലല്ലെന്നും എല്ലാ യൂണിയനുകളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായിരുന്നെന്നും ഫെഫ്ക ചെയര്‍മാന്‍ ബി ഉണ്ണികൃഷ്ണന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ മുഴുവന്‍ പേരുകളും പുറത്തുവരണമെന്നതാണ് ഫെഫ്കയുടെ നിലപാട്. ന്യായാധിപയായി വിരമിച്ചയാളാണ് സ്ത്രീകളുടെ പരാതി കേട്ടത്. വെളിപ്പെടുത്തല്‍ വന്ന ഉടന്‍ ജസ്റ്റിസ് ഹേമ ആക്ട് ചെയ്യണമായിരുന്നെന്നും ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പിന്നാലെ എല്ലാ സംഘടനകളും ചേര്‍ന്ന് മാധ്യമങ്ങളെ കാണാമെന്ന് തീരുമാനിച്ചിരുന്നു. എല്ലാവരുടെയും അഭിപ്രായം കേട്ടിട്ട് പ്രതികരിക്കാമെന്നുള്ളതുകൊണ്ടാണ് മൗനം പാലിച്ചത്. റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തന്നെ അതില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ഗുരുതരസ്വഭാവമുള്ളതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലായതിനാല്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടിരുന്നു. എല്ലാ സംഘടനകളും ചേര്‍ന്ന് ഒരുമിച്ച് മാധ്യമങ്ങളെ കാണാമെന്നും റിപ്പോര്‍ട്ടിന്‍മേല്‍ വിശദമായ പഠനം വേണമെന്ന് ആവശ്യപ്പെടാമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ അമ്മയിലെ ചില അംഗങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തതുകൊണ്ടാണ് അത് നടക്കാതെ പോയത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. പിന്നീട് എതിര്‍ത്തവരില്‍ പലരും പ്രോഗ്രസീവ് മുഖവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു. അത്തരം നിലപാടുകള്‍ കൂടിയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്’ – ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ADVERTISE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments