കേരള നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നിന്നും വടക്കാഞ്ചേരി എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചു വാങ്ങിയ പുസ്തകങ്ങളുടെ വിതരണവും ഗ്രന്ഥശാലപ്രവര്‍ത്തകരുടെ സംഗമവും സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 ന് കിലയിലെ സ്വരാജ് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. മണ്ഡലത്തിലെ 55 പൊതു വായനശാലകള്‍ക്കും, 9 സ്‌കൂള്‍ ലൈബ്രറികള്‍ക്കുമാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. പരിപാടി സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. തൃശൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.രാമചന്ദ്രന്‍ അധ്യക്ഷനാകും. ഇതോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി മുരളി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായ കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണകുമാറിനെ ആദരിക്കും. കില ഡയറക്ടര്‍ ജനറല്‍ എ. നിസാമുദ്ദീന്‍, തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ കെ ജയപ്രകാശ്, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, കലാ -സാമൂഹ്യ- സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.