Saturday, December 21, 2024
HomeCity Newsഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി രാജിവച്ച് ഇടവേള ബാബു
spot_img

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി രാജിവച്ച് ഇടവേള ബാബു

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി രാജിവച്ച് ഇടവേള ബാബു. ഇടവേള ബാബുവിനെതിരായി ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി വന്ന പശ്ചാത്തലത്തിൽ പദവിയിൽ നിന്ന് നീക്കണമെന്ന് പരാതി വന്നിരുന്നു.പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട്ട് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സണ് പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് വൈകുന്നേരം ഇടവേള ബാബു പദവിയിൽ നിന്ന് സ്വയം ഒഴിവായ കാര്യം നഗരസഭയെ അറിയിച്ചത്.

നടിയുടെ പരാതിയിൽ നടൻ ഇടവേള ബാബുവിനെതിരേ കേസെടുത്തിരുന്നു. ഇടവേള ബാബു അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട് നടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. എറണാകുളം നോർത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രത്യേകാന്വേഷണ സംഘത്തിന് മുൻപാകെ നടി പരാതി നൽകിയിരുന്നു. ഏഴ് പരാതികളായിരുന്നു നടി നൽകിയത്. ഇതിൽ ഒന്ന് ഇടവേള ബാബുവിനെതിരേയായിരുന്നു. പ്രത്യേകാന്വേഷണ സംഘം മൊഴി ഏഴ് കവറുകളിലാക്കി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. തുടർന്ന് എറണാകുളം നോർത്ത് പോലീസാണ് ഇടവേള ബാബുവിനെതിരേ കേസെടുത്തിരിക്കുന്നത്.

തന്നോട് മോശമായി പെരുമാറി. അമ്മയിലെ അംഗത്വത്തിന് വേണ്ടി പല കാര്യങ്ങൾക്കും വഴങ്ങേണ്ടി വരും എന്ന് ഇടവേള ബാബു പറഞ്ഞുവെന്നും നടി ആരോപിച്ചിരുന്നു. ഇതെല്ലാം ചേർത്താണ് ഇടവേള ബാബുവിനെതിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments