മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ ക്ലിനിക്കൽ ലാബ് തുറക്കാൻ ആശുപത്രി വികസന സൊസൈറ്റി ഭരണ സമിതി തീരുമാനിച്ചു.
ആശുപത്രിയിൽ നിർമിച്ച ഡോർമട്രി കെട്ടിടം ലാബിന്റെ പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തും. ക്യാംപസിൽ സംസ്‌ഥാന ഭവന നിർമാണ ബോർഡ് നിർമിച്ച ആശ്വാസ് വാടക വീടിന്റെ നിയന്ത്രണച്ചുമതല ഏറ്റെടുത്ത് മുറികൾ ആശുപത്രിയിൽ എത്തുന്നവർക്ക് അനുവദിക്കുന്ന പ്രവർത്തനം ഉടനെ ആരംഭിക്കും.
നിർമാണം പൂർത്തിയാക്കിയഗെസ്റ്റ് ഹൗസ് തുറക്കുന്നതിനും തീരുമാനമായി. പേ വാർഡ് ബ്ലോക്കിന്റെ രണ്ടാം നിലയിലെ മുറികൾ വൈകാതെ രോഗികൾക്ക് അനുവദിക്കും. വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ പ്രവർത്തനം ആശുപത്രിയിൽ ആരംഭിക്കാനും എച്ച്ഡിഎസ് ചെയർമാൻ കൂടിയായ കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
കെ.രാധാകൃഷ്ണൻ എംപി, സേവ്യർ ചിറ്റിലപ്പിള്ളി എം എൽഎ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ.അശോകൻ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. പി.വി.സന്തോഷ് എന്നിവർ പങ്കെടുത്തു.