ഗുരുവായൂർ • വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഇരിങ്ങപ്പുറം അരീക്കര ഷാരോൺ (32) അറ സ്റ്റിലായി. വിദേശത്തു ജോലി ചെയ്തിരുന്ന യുവതിയെ ജോലി സ്ഥലത്തു വച്ചു പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ഒരു വർഷത്തിനിടെ പലവട്ടം പീഡിപ്പിച്ചുവെന്നാണ് പരാതി. യുവാവ് വിവാഹത്തിൽ നിന്നു പിന്മാറിയതോടെ യുവതി ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഒളിവിലായിരുന്ന പ്രതിയെ കോയമ്പത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അസി. സബ് ഇൻസ്പെക്ടർ ടി.എം.വി പിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കൃഷ്ണപ്രസാദ് സിവിൽ പൊലീസ് ഓഫിസർ എൻ.ആർ.റെനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.