പെരുമ്പാവൂർ : സിനിമ ആർട്ട് പ്രോപ്സുകൾ, ആഡ് ഫിലിം മേക്കിങ്, ഇന്റീരിയർ ഡിസൈനിങ് , ഇവൻറ് മാനേജ് മെന്റ്, റെന്റൽ ആർട്ട് പ്രോപ്സ് എന്നീ വിവിധ സേവനങ്ങളുമായി ആർട്ട് ഡെക്കോ വെങ്ങോലയിൽ പ്രവർത്തനമാരംഭിച്ചു.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആഗസ്ത് 25 ന് വെങ്ങോല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിഹാബ് പള്ളിക്കലാണ് ഉദ്ഘാടനം ചെയ്‍തത്. മലയാള സിനിമയിലെ പ്രശസ്ത കലാസംവിധായകനായ അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്, പത്തൊമ്പതാം നൂറ്റാണ്ട് മഹേഷിന്റെ പ്രതികാരം, മാരാ, ഇടുക്കിഗോൾഡ് ) മുഹമ്മദ് ഷീരാസ് (ആഷിഖ് അബു ഫിലിംസ് ) എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി, കലാസംവിധായകനായ സുനിൽ വെങ്ങോലയാണ് ആർട്ട് ഡെക്കോയുടെ മാനേജിങ് ഡയറക്ടർ.