തെന്നിന്ത്യയുടെ പ്രിയനായികയാണ് തമന്ന ഭാട്ടിയ. താരം ഇപ്പോള്‍ ബോളിവുഡിലേക്കും കാലെടുത്തുവച്ചിരിക്കുകയാണ്. നിരവധി ആരാധകരുള്ള താരം കൂടിയാണ് തമന്ന.
ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഇപ്പോള്‍ തമന്ന. ലീല: ദ് ഡിവൈന്‍ ഇല്യൂഷന്‍ ഓഫ് ലവ് എന്നാണ് ഫോട്ടോ ഷൂട്ടിന് പേരിട്ടിരിക്കുന്നത്. രാധാകൃഷ്ണ തീമിലാണ് മനോഹരമായ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ടുറാനി എന്ന വസ്ത്ര ബ്രാന്‍ഡിന്റെ ഭാഗമായിട്ടാണ് ഫോട്ടോഷൂട്ട് അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിമനോഹരിയായാണ് തമന്നെയെ ഓരോ ചിത്രത്തിലും കാണാന്‍ സാധിക്കുക. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
എബ്രോയിഡറി സീക്വന്‍സ് വര്‍ക്കുകള്‍ നിറഞ്ഞ സാരിയിലാണ് തമന്നയെ കാണാനാവുക. കൃഷ്ണനെയും ഫോട്ടോഷൂട്ടില്‍ കാണാന്‍ സാധിക്കും. ഇതിനോടകം തമന്നയുടെ പുത്തന്‍ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.