Saturday, December 21, 2024
HomeBREAKING NEWSവിദ്യാര്‍ഥികളെ ബസില്‍ കയറ്റിയില്ല; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഇംപോസിഷന്‍
spot_img

വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയില്ല; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഇംപോസിഷന്‍

വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയില്ല; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഇംപോസിഷന്‍ ശിക്ഷ

വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് ജീവനക്കാരെക്കൊണ്ട് നൂറുതവണ ഇംപോസിഷൻ എഴുതിപ്പിച്ച് അടൂർ പൊലീസ്. വിദ്യാർഥികളെ ബസിൽ കയറ്റാത്തതിന് ശിക്ഷയായി ജീവനക്കാരെക്കൊണ്ട് നൂറുതവണ ഇംപോസിഷൻ എഴുതിച്ചിരിക്കുകയാണ് അടൂർ പൊലീസ്. ‘കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ, മനഃപൂർവമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല,’ എന്ന് നൂറുതവണ ഇംപോസിഷൻ എഴുതി സ്വകാര്യബസ് ജീവനക്കാർ പാഠം പഠിച്ചു.

പത്തനംതിട്ട-ചവറ റൂട്ടിൽ സർവീസ് നടത്തുന്ന ‘യൂണിയൻ’ എന്ന സ്വകാര്യബസിലെ ജീവനക്കാർക്കായിരുന്നു ഇത്തരത്തിൽ ഒരു ശിക്ഷ ലഭിച്ചത്. രണ്ടുമണിക്കൂർ കൊണ്ടാണ് എഴുതി പൂർത്തിയാക്കിയത്. ഇനി ഇത്തരത്തിൽ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന താക്കീതും നൽകിയാണ് ട്രാഫിക് എസ് ഐ ജി സുരേഷ് കുമാർ ഇവരെ വിട്ടയച്ചത്.

അടൂർ പാർഥസാരഥി ജങ്ഷനിൽ നിർത്തിയപ്പോൾ ബസിൽകയറാൻ ശ്രമിച്ച പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളോട്, മുൻപിൽ മറ്റൊരു ബസുണ്ടെന്നും അതിൽകയറിയാൽ മതിയെന്നുമാണ് ജീവനക്കാർ പറഞ്ഞു. എന്നാൽ, വിദ്യാർഥികൾ ഈ ബസിൽ കയറാൻതുടങ്ങിയപ്പോൾ ജീവനക്കാർ കയർത്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ട്രാഫിക് പൊലീസ് ബസ് കണ്ടെത്തുകയും ജീവനക്കാർക്ക് ‘ശിക്ഷ’ നല്‍കുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments