തൃശ്ശൂർ പോസ്റ്റോഫീസ് റോഡിൽ ഇലക്ട്രിക് ഷോപ്പിൽ തീപിടുത്തം. കേരള ഭവൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈറ്റിംഗ് ഫാക്ടറി എന്ന കടയ്ക്കാണ് ഇന്ന് ഉച്ചതിരിഞ്ഞു മൂന്നുമണിയോടുകൂടി തീ പിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. കൂർക്കഞ്ചേരി സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.