Saturday, December 21, 2024
HomeCity Newsജില്ലയിലെ ആദ്യ ബോട്ട് ജെട്ടി കയ്പമംഗലത്ത്‌
spot_img

ജില്ലയിലെ ആദ്യ ബോട്ട് ജെട്ടി കയ്പമംഗലത്ത്‌

കൊടുങ്ങല്ലൂർ:ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലെ ആദ്യ ബോട്ട് ജെട്ടി നിർമാണം കയ്പമംഗലം കനോലി കനാലിന്റെ തീരത്ത് തുടങ്ങി. കയ്പമംഗലം-, പെരിഞ്ഞനം പഞ്ചായത്തുകളുടെ അതിർത്തിയിൽ കനോലി കനാലിന്റെ പഴയ തീവണ്ടി കടവിലാണ് ബോട്ട് ജെട്ടി നിർമിക്കുന്നത്. മുമ്പ്‌ കോട്ടപ്പുറം, കണ്ടശാങ്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചരക്കുക്കൾ കടത്തിയിരുന്നത്‌ ഈ കടവ് വഴിയാണ്. 

   പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തൃപ്രയാർ, ഏനാമാവ്, കയ്പമംഗലം എന്നിവിടങ്ങളിലായി മൂന്ന് ബോട്ട് ജെട്ടികളാണ് നിർമിക്കുന്നത്. 15 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള ബോട്ട് ജെട്ടിയും ഇതോട് ചേർന്ന് 40 മീറ്റർ  നീളത്തിൽ സംരക്ഷണ ഭിത്തിയും നിർമിക്കും. 90 ലക്ഷം രൂപയാണ് പദ്ധതി തുക.  ഇറിഗേഷൻ വകുപ്പിനാണ് നിർമാണ ചുമതല. ആറ് മാസത്തിനുളളിൽ നിർമാണം പൂർത്തിയാക്കുമെന്ന് സ്ഥലം സന്ദർശിച്ച  ഇ ടി ടൈസൺ എംഎൽഎ പറഞ്ഞു. 

പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭന രവി, വിനീത മോഹൻദാസ്, മറ്റു ജനപ്രതിനിധികൾ, തൃശൂർ അഡീ. ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സുമേഷ് കുമാർ, അസി. എൻജിനീയർ കെ എം സ്മിജ, കോൺട്രാക്റ്റർ ഷബീബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments