Sunday, September 15, 2024
HomeCity Newsസ്വാതന്ത്ര്യ ദിനാഘോഷം: 
ഒരുക്കങ്ങൾ വിലയിരുത്തി
spot_img

സ്വാതന്ത്ര്യ ദിനാഘോഷം: 
ഒരുക്കങ്ങൾ വിലയിരുത്തി

തൃശൂർ:ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് 15ന് രാവിലെ ഒമ്പതിന് തേക്കിൻക്കാട് മൈതാനം വിദ്യാർഥി കോർണറിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു  ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കുന്നതോടെ തുടക്കമാകും.   പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പൊലീസ്, എൻസിസി, തുടങ്ങിയ വിവിധ വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും.  സിവിൽ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലും സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. പൂർണമായും ഹരിതചട്ടം പാലിച്ചാകും പരിപാടികൾ.

എഡിഎം ടി മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വാതന്ത്ര്യദിനാഘോഷ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ നിർവഹണ ഉദ്യോഗസ്ഥർ ഒരുക്കങ്ങൾ വിശദീകരിച്ചു.
https://thrissurtimes.com/?p=8445

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments