Monday, September 16, 2024
HomeBlogആരോഗ്യ കർക്കിടകം: 2
spot_img

ആരോഗ്യ കർക്കിടകം: 2

ആരോഗ്യ കർക്കിടകത്തിൽ ഇന്ന് താള്

ആരോഗ്യകരമായ രീതികൾ ആയിരുന്നു നമ്മുടെ പൂർവ്വികർ ഉണ്ടാക്കിയെടുത്തിരുന്ന ശീലങ്ങൾ എല്ലാം തന്നെ.അതിൽ പ്രധാനമാണ് കർക്കിടകത്തിലെ പത്തിലകറികൾ. കർക്കിടകമായാൽ പത്തില കഴിക്കണം എന്നൊരു ചൊല്ലുതന്നെ ഉണ്ടായിരുന്നു. പുറംമ്പോക്കിലെ വില്ലന്മാർ ഊണിലയിൽ സ്ഥാനം പിടിക്കുന്ന കാലം കൂടിയാണത്.ഏതൊക്കെയാണ് പത്തിലകൾ. നമുക്കോരോന്നായി പരിചയപ്പെടാം.

താള്

കാഴ്ചയിൽ ചേമ്പിന്റെ ഇനത്തിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കാട്ട് ചേമ്പ് അല്ലെങ്കിൽ കള ചേമ്പ് എന്നൊക്കെ വിളിക്കുന്ന താള്.ചേമ്പിന്റെ അത്ര ഉയരം വന്നില്ലെങ്കിലും നല്ല പച്ച നിറത്തിൽ വളരുന്നവയാണ് ഈ സസ്യങ്ങൾ.

ചേമ്പിന്റെ തളിരു തണ്ടും ഇലയുമാണ് കറിവയ്ക്കാൻ എടുക്കുന്നത്. താള് എന്നു വിളിക്കുന്നത് അതിനാലാണ്.പാടത്തും പറമ്പിലുമായി മഴക്കാലങ്ങളിൽ കള പോലെ കൂട്ടമായി വളരുന്ന താള് കാണുന്ന പോലെ നിസ്സാരനല്ല. ഔഷധഗുണങ്ങളുടെ കലവറയാണ്.

Also Read: https://thrissurtimes.com/?p=7767

മഴക്കാലങ്ങളിൽ ആണ് താളുകൾ കൂടുതലായും കണ്ടു വരുന്നത്. മലയാളികളിൽ ഗുഹാതുരത്വത്തിന്റെ ഓർമ്മകൾ നിറയ്ക്കുന്ന കർക്കിടകമാസ പത്തിലകറികളിൽ പ്രധാനി ആണ് താള്. വിറ്റാമിനുകളായ ഫൈബർ, പ്രോട്ടീൻ,പൊട്ടാസ്യം, അയേൺ, റിബോഫ്ലാവിൻ, നിയസിൻ, കോപ്പർ, മഗ്‌നീഷ്യം.

മുതലായവയിൽ സമ്പുഷ്ടമാണ്. പത്തില കറി കൂടാതെ താള് മാത്രമായും കറികൾ വക്കുന്നുണ്ട്ഏറെ രുചികരവുമായ ഈ വിഭവങ്ങൾ ഇന്ന് നമ്മുടെ ഭക്ഷണ ശീലങ്ങളിൽ നിന്ന് തന്നെ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. ഒരോർമ്മപ്പെടുത്തൽ ആയി കർക്കിടകമാസം പത്തിലകൂട്ടുകൾ പറയാതെ വയ്യ.
തൊലി നീക്കി വിടരാത്ത ഇലകളും താളും മഞ്ഞൾ പൊടി തൂകിയോ വെള്ളത്തിലിട്ടു വച്ചോ ചൊറിച്ചിൽ മാറ്റിയ ശേഷമാണ് പാകം ചെയ്യാൻ എടുക്കാറുള്ളത്.

– ഹണി സുധീർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments