•ഒരു നിമിഷം പോലും നിന്ന് പോകാതെ മൊബൈൽ സേവനം.
•കൂടുതൽ മൊബൈൽ കോളുകൾ handle ചെയ്യാൻ capacity addition.
•യുദ്ധകാല അടിസ്‌ഥാനത്തിൽ ചൂരൽമലയിലും മേപ്പാടിയിലും 4G സേവനം.
ചൂരൽമലയിൽ ആകെ ഉള്ള മൊബൈൽ ടവർ BSNL ന്റെതാണ് .
ദുരന്തം നടന്നത് അറിഞ്ഞ ഉടൻ അവിടെ എത്തിയ ജീവനക്കാർ ജനറേറ്റർ സജ്ജമാക്കുകയും കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാൻ, കപ്പാസിറ്റി കൂട്ടുകയും ചെയ്തു. ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ യുദ്ധകാല അടിസ്ഥാനത്തിൽ 4G യിലേക്ക് മാറ്റി.
സാധാരണ 4G സ്‌പെക്ട്രത്തിന് ഒപ്പം കൂടുതൽ ദൂരത്തിൽ സേവനം ലഭ്യമാക്കാൻ 700 മെഗാഹെർട്സ് ഫ്രീക്വൻസി കൂടെ ലഭ്യമാക്കി.
ദുരന്തമുണ്ടായ സമയം മുതൽ ഇത് വരെയും ദുരിതബാധിത പ്രദേശങ്ങളിൽ നിസ്സീമമായ മൊബൈൽ സേവനം നൽകാൻ BSNL ന് സാധിക്കുന്നുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മൊബൈല്‍ സേവനം, അതിവേഗ ഇന്റർനെറ്റ്, ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേക ടോള്‍-ഫ്രീ നമ്പറുകൾ, ജില്ലാ ഭരണകൂടത്തിന് വേണ്ടി അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ…
അതിജീവനത്തിന്റെ പാതയിൽ നമുക്കൊപ്പമുണ്ട് BSNL.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
BSNL Kerala