കുന്നംകുളത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് സ്വകാര്യ ബസുകൾ രാവിലെ മുതൽ ഓടിത്തുടങ്ങിയിട്ടുണ്ട്. ചൂണ്ടൽ പാടം വഴി ഇപ്പോൾ ബസ്സുകളും ലോറികളും മാത്രമാണ് കടത്തിവിടുന്നത്. ചെറിയ വാഹനങ്ങൾക്ക് ഇപ്പോഴും പ്രവേശനമില്ല. വെള്ളത്തിൻറെ ഒഴുക്ക് കുറഞ്ഞതിനാലാണ് ഇപ്പോൾ വലിയ വാഹനങ്ങൾ ചൂണ്ടൽ പാടം വഴി കടത്തിവിടുന്നത്. വെള്ളം ഇറങ്ങി കഴിഞ്ഞാൽ മാത്രമേ സാധാരണ രീതിയിൽ ഗതാഗതം പുരസ്ഥാപിക്കുകയുള്ളൂ എന്നും പോലീസ്അറിയിച്ചു.