തൃശൂർ : തൃശൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ
ഇന്ന് രാവിലെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു സന്ദർശനം നടത്തി.
തൃശൂർ ദേവമാത സ്കൂളിലും,ഹോളി ഫാമിലി സ്കൂളിലും പ്രവർത്തനമാരംഭിച്ച ക്യാമ്പുകളിൽ ആണ് മന്ത്രി നേരിട്ട് സന്ദർശിച്ചത്.
ക്യാമ്പിൽ എത്തിയ മന്ത്രി പുനരധിവസിപ്പിച്ച കുടുംബങ്ങളെയും വ്യക്തികളെയും നേരിൽ കണ്ടു. അവരുടെ ആശങ്കകളിൽ ആശ്വാസം പകർന്നു സംസാരിക്കുകയും എല്ലാ സൗകര്യങ്ങളും പിന്തുണയും ഉറപ്പു നൽകുകയും ചെയ്തു. നിൽവിൽ മികച്ച രീതിയിൽ ക്യാമ്പുകൾ ഏകോപിപ്പിച്ച് പോകുന്നതായും ആയതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർക്ക് അത്യാവശ്യം വേണ്ടുന്ന സാധന സാമഗ്രികളും, മരുന്ന്,ഭക്ഷണം ഉറപ്പാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി തഹസിൽദാർ, വകുപ്പ് ഉദ്യോഗസ്ഥർ,കൗൺസിലർമാർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.