Sunday, September 8, 2024
HomeThrissur Newsപുതുക്കാട്: ടച്ചിങ് ബേക്കറി പൂട്ടി
spot_img

പുതുക്കാട്: ടച്ചിങ് ബേക്കറി പൂട്ടി

പുതുക്കാട്: ലഹരി വിൽപന നടത്തിയതിന്റെ പേരിൽ ദേശീയ പാതയോരത്തെ ടച്ചിങ് ബേക്കറിയുടെ റദ്ദ് ചെയ്ത ലൈസൻസ് ഈ വർഷം വീണ്ടും നൽകില്ലെന്ന് പഞ്ചായത്ത് അധികൃതർ. പഞ്ചായത്ത് ഭരണസമിതി തീരുമാനമില്ലാതെ ലൈസൻസ് അനുവദിക്കുന്നത് പരിഗണിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ ലഹരി വിപണനം നടത്തിയ സംഭവത്തിൽ വിട്ടു വീഴ്ചയില്ലെന്ന് പ്രസിഡന്റ് കെ.എം.ബാബുരാജും പ്രതികരിച്ചു. കോടാലി സ്വദേശിയുടെ പേരിലാണു ലൈസൻസ്. കഞ്ചാവ് മിഠായി, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവ വിൽപന നടത്തിയതിനു ബേക്കറി നടത്തിപ്പു കാരനായ പറപ്പൂക്കര ചാട്ടുപറമ്പിൽ രാജൻ (45), സഹായി കൊടകര വഴിയമ്പലം കാവുങ്ങൽ സൈജോ (48) എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിനെ തുടർന്നാണു ലൈസൻസ് റദ്ദാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments