Sunday, September 8, 2024
HomeBREAKING NEWSതൃശ്ശൂർ: വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം
spot_img

തൃശ്ശൂർ: വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം

തൃശ്ശൂരിൽ നിന്ന് ഷൊർണൂറിലേക്ക് പോകുന്ന വഴിയിൽ വാഴക്കോട് പ്രവർത്തിക്കുന്ന HP പെട്രോൾ പമ്പിൽ തീപിടുത്തം. ഷൊർണൂർ – തൃശ്ശൂർ വഴിയിൽ പോകുന്ന യാത്രക്കാർ ശ്രദ്ധിക്കുക. റോഡ് മുഴുവൻ ബ്ലോക്ക്‌ ആയിരിക്കുകയാണ്, ഗതാഗതം തടസപ്പെട്ടിരിക്കുന്നു. അല്പസമയം മുൻപാണ് തീപ്പിടുത്തം ഉണ്ടായത്. ആളപായമുണ്ടായതായി റിപ്പോർട്ട്‌ ചെയ്തിട്ടില്ല. വടക്കാഞ്ചേരി – ചെറുതുരുത്തി പാത ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്. 3 യൂണിറ്റ് ഫയർഫോർസ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പട്രോൾ പമ്പിൽ നിന്നുള്ള ഇന്ധനം കലർന്ന മലിനജലം ഓടയിലൂടെ ഒഴുക്കിവിട്ടിരുന്നു, ഇത് സമീപത്തുള്ള കടയുടെ ഭാഗത്തേക്ക് എത്തിയപ്പോൾ തീപിടിച്ച് പമ്പിലേക്ക് തന്നെ പടർന്നു. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments