Monday, September 9, 2024
HomeAnnouncementsകുടുംബശ്രീ പ്രബന്ധ മത്സരം
spot_img

കുടുംബശ്രീ പ്രബന്ധ മത്സരം

കുടുംബശ്രീ ബാലസഭ ശുചിത്വോത്സവ 2.0 യുടെ ഭാഗമായി ‘മാലിന്യ മുക്തകേരളം – പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ കുടുംബശ്രീ ബാലസഭാ കുട്ടികള്‍ക്കും ഹൈസ്‌കൂള്‍, പ്ലസ് ടു, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുമായി ഓഗസ്റ്റ് 3, 4 തിയ്യതികളിലായി ജില്ലാതല പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ പ്രബന്ധമത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.

സംസ്ഥാനതലത്തില്‍ 1 മുതല്‍ 5 വരെ സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 10000, 8000, 6000, 4000, 2000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് 2024 നവംബറില്‍ നടക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും.

അപേക്ഷാഫോമുകള്‍ക്കും വിശദവിവരങ്ങള്‍ക്കുമായി അതാത് തദ്ദേശസ്വയംഭരണസംസ്ഥാപനങ്ങളിലെ കുടുംബശ്രീ സിഡിഎസ് കാര്യാലയവുമായോ www.kudumbashree.org/seminar2024 എന്ന ഔദ്യോഗിക വെബ്‌സൈറ്റോ സന്ദര്‍ശിക്കുക. അപേക്ഷ കുടുംബശ്രീ ജില്ലാമിഷന്‍ കാര്യാലയത്തില്‍ 2024 ജൂലൈ 25-ാം തിയ്യതി വൈകിട്ട് 5.15 വരെ സ്വീകരിക്കും. ഫോണ്‍: 04872362517.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments