Sunday, September 8, 2024
HomeCity Newsചാലക്കുടി ഗവ. എം. ആർ. എസിലെ ഗ്രൗണ്ട് ലഭ്യമാക്കാൻ നടപടി ഊർജിതമാക്കും;ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ
spot_img

ചാലക്കുടി ഗവ. എം. ആർ. എസിലെ ഗ്രൗണ്ട് ലഭ്യമാക്കാൻ നടപടി ഊർജിതമാക്കും;ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ

തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഫീൽഡ് വിസിറ്റ് ആയിരുന്നു എംആർഎസിലേത്.

ചാലക്കുടി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ 320 ഓളം കുട്ടികൾ താമസിച്ചു പഠിച്ചു വരുന്നു. തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഫീൽഡ് വിസിറ്റ് ആയിരുന്നു എംആർഎസിലേത്. സ്കൂൾ പ്രിൻസിപ്പൽ രാഗിണി ആർ, ഹെഡ്മാസ്റ്റർ ബെന്നി കെ.ബി, സീനിയർ സൂപ്രണ്ട് മൃദുല കെ എൻ എന്നിവരോട് സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ കൂടിയായ കലക്ടർ സ്കൂൾ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞു. സ്കൂളിന് മൈതാനം ലഭ്യമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്തു. ഡി.എഫ്.ഒ.യോട് ഒന്നിച്ച് സ്ഥലപരിശോധന നടത്തി ഗ്രൗണ്ട് ലഭ്യമാകുന്നതിനുള്ള നടപടികൾ ഊർജിതമാക്കാൻ അധികൃതരോട് നിർദ്ദേശിച്ചു. വിദ്യാർത്ഥിനികളുമായി ആശയവിനിമയം നടത്തിയ അദ്ദേഹം മാർഗനിർദ്ദേശങ്ങളും നൽകി സൗഹൃദം പങ്കുവെച്ച് ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്. ചാലക്കുടി ഡി എഫ് ഒ. എം വെങ്കിടേശ്വരൻ, പട്ടികവർഗ വികസന ഓഫീസർ ഹെറാൾഡ് ജോൺ, പരിയാരം പ്രൊബേഷണറി റേഞ്ച് ഓഫീസർ അനൂപ് സ്റ്റീഫൻ, ഫോറസ്റ്റർ ബിബിൻ ചന്ദ്രൻ നഗരവനം എന്നിവർ അനുഗമിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments