രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിൽ ഇന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടക്കും രാവിലെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമവും തുടർന്ന് ഒമ്പതരയോടെ ആനയൂട്ടും ആരംഭിക്കും. ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി ആനയൂട്ട് ഉദ്ഘാടനം ചെയ്യും.
ആനയൂട്ടിന് 500 കിലോ അരിയുടെ ചോറ്,ശർക്കര, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഉരുളകളാക്കും. പഴവർഗ്ഗങ്ങളും പ്രത്യേക ഔഷധക്കൂട്ടും നൽകും.ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം വഴി ആനകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.വെറ്ററിനറി ഡോക്ടർമാരുടെയും ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെയും പരിശോധന കഴിഞ്ഞാണ് ആനകൾ ക്ഷേത്രത്തിലെത്തുക.