ദേശാഭിമാനി ഫൊട്ടോഗ്രഫറായിരുന്ന അന്തരിച്ച കെ.എസ്. പ്രവീൺ കുമാർ പകർത്തിയ ചി ത്രങ്ങളുടെ പ്രദര്ശനവും തൃശൂർ പ്രസ് ക്ലബ്ബിന്റെ കെ.എസ്. പ്രവീൺകുമാർ പുരസ്‌കാര സമർപ്പണവും തൃശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. 47 വയസായിരുന്നു മരിക്കുമ്പോൾ.
കാലത്തിനും ജീവിതത്തിനും നേരെ തുറന്നു വെച്ച ക്യാമറയായിരുന്നു പ്രവീൺ. ക്യാമറയെ ആയുധമാക്കി മറ്റൊരു തുറന്ന കണ്ണുമായാണ് അദ്ദേഹം ചിത്രങ്ങളെ പകർത്തിയിരുന്നത്. തെരുവുകൾ, സമരമുഖങ്ങൾ, കലോത്സവങ്ങൾ, പാർട്ടി സമ്മേളനങ്ങൾ, കായിക മേളകൾ… ഫോട്ടോകളെടുത്ത് പത്രത്തിലൂടെ കാലത്തോടും സൗഹൃദവും ചിരിയുമായി ജീവിതത്തോടും പ്രതികരിച്ച, അച്ചടികടലാസിൽ മാത്രമല്ല, ആയിരങ്ങളുടെ മനസ്സിലും ആ ചിത്രങ്ങൾ പ്രവീൺ പതിപ്പിച്ചു. പ്രദർശന നഗരിയിലെ ഫ്രെയിമുകൾക്കപ്പുറം മനസ്സിൻ്റെ ഫ്രെയിമുകളിൽ എന്നുമുണ്ട് കെ എസ് പ്രവീൺ കുമാർ എന്ന നിത്യഹരിത ചിത്രം.
#thrissur #sahithyaacademy #kspraveenkumar #desabhimani #cheifphotographer #thrissurlive #livetoday #thrissurnow #photographyjournalism #photoexhibition