യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഭാരതീയ ചികിത്സ വകുപ്പ്- ഹോമിയോപ്പതി വകുപ്പ് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളില്‍ യോഗ ഇന്‍സ്ട്രക്ടറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- ഗവ. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റി/ സര്‍ക്കാര്‍ വകുപ്പ് എന്നിവയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്സ്. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.എന്‍.വൈ.എസ്, ബി.എ.എം.എസ്, എം.എസ്.സി, എം.ഫില്‍ യോഗ എന്നീ ബിരുദങ്ങളും പരിഗണിക്കും. പ്രായപരിധി 2024 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും http://nam.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോം സഹിതം രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ ജൂലൈ 12 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ജൂലൈ 19ന് രാവിലെ 10ന് അഭിമുഖം നടത്തും. ഫോണ്‍: 0487 2939190.
ബോട്ടണി അധ്യാപക ഒഴിവ്
പുല്ലൂട്ട് കെ.കെ.ടി.എം ഗവ. കോളജില്‍ ബോട്ടണി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 12ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. അപേക്ഷകര്‍ ബയോഡാറ്റ botkktm@gmail.com ഇ-മെയിലില്‍ ലഭ്യമാക്കണം. ഫോണ്‍: 0480 2802213.
ഗസ്റ്റ് അധ്യാപക നിയമനം
ചേലക്കര ഗവ. പോളിടെക്നിക് കോളജില്‍ ഗസ്റ്റ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി ഗസ്റ്റ് ലക്ചറര്‍ യോഗ്യത- പ്രസ്തുത വിഷയത്തില്‍ ബിരുദാനന്തര ബിരുദം. സിവില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ (പ്ലമ്പിങ്, സ്മിത്തി, ഫൗണ്ട്രി)- പ്രസ്തുത വിഷയത്തില്‍ ഡിപ്ലോമ/ തത്തുല്യം. ഡെമോന്‍സ്ട്രേറ്റര്‍ (സിവില്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍) – പ്രസ്തുത വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി/ ഐ.ടി.ഐ/ തത്തുല്യം/ ഡിപ്ലോമ. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലൈ 10ന് രാവിലെ 11ന് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോണ്‍: 04884 254484.
ഹിന്ദി അധ്യാപക നിയമനം
തൃശൂര്‍ രാമവര്‍മ്മപുരം ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലുള്ള രണ്ട് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത- ബി.എ, എം.എ, ബി.എഡ് ഹിന്ദി, കെ-ടെറ്റ് (കാറ്റഗറി മൂന്ന്)/ സെറ്റ്. എം.എഡ്, എം.എ എജ്യൂക്കേഷന്‍, പി.എച്ച്.ഡി, എം.ഫില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂലൈ 11ന് രാവിലെ 11ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0487 2332340, 9446788320.