Tuesday, September 17, 2024
HomeBREAKING NEWSകനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന് വീണു
spot_img

കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന് വീണു

കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ‌ ഒരു മരണം. ടെർമിനൽ‌ 1 ലെ കൂറ്റൻ മേൽക്കൂരയാണ് തകർന്ന് വീണത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരെക്കുറിച്ച് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്നു.

ടെർമിനൽ‌ ഒന്നിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു. മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. വ്യാഴാഴ്ച രാത്രി മുഴുവൻ ഡൽഹിയിൽ വ്യാപക മഴയാണ് ലഭിച്ചത്. രണ്ട് ദിവസത്തിനകം ഡൽഹിയിൽ കാലവർഷം ശക്തമാകും. മഴയെ തുടർന്ന് ഡൽഹി നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments