Wednesday, October 30, 2024
HomeAnnouncements2024-2025ലെ ടീം മാര്‍ക്ക്‌സ്മാന്‍ വര്‍ക്ക്പ്ലേസ് എക്സലന്‍സ് അവാര്‍ഡ് കീര്‍ത്തിലാല്‍സിന്
spot_img

2024-2025ലെ ടീം മാര്‍ക്ക്‌സ്മാന്‍ വര്‍ക്ക്പ്ലേസ് എക്സലന്‍സ് അവാര്‍ഡ് കീര്‍ത്തിലാല്‍സിന്

കൊച്ചി: മുന്‍നിര ജ്വല്ലറി ബ്രാന്‍ഡായ കീര്‍ത്തിലാല്‍സിന് 2024-2025ലെ ടീം മാര്‍ക്ക്‌സ്മാന്‍ വര്‍ക്ക്പ്ലേസ് എക്സലന്‍സ് അവാര്‍ഡ്. മികച്ച തൊഴില്‍ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള കീര്‍ത്തിലാല്‍സിന്റെ പ്രതിബദ്ധതയും മികവിന്റെ സംസ്‌കാരം വളര്‍ത്തുന്ന അര്‍പ്പണബോധവും കണക്കിലെടുത്താണ് അവാര്‍ഡ്. ന്യൂഡല്‍ഹിയിലെ ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ടീം മാര്‍ക്ക്‌സ്മാനിന്റെ സഹസ്ഥാപകനും സിഇയുമായ രാജേഷ് ഖുബ്ചന്ദാനി, സഹസ്ഥാപകന്‍ ശരദ് ഗുപ്ത എന്നിവരുടെ സാന്നിധ്യത്തില്‍ മുന്‍ പാര്‍ലമെന്റംഗം ജയപ്രദ കീര്‍ത്തിലാല്‍സിന്റെ റീട്ടെയില്‍ സെയില്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് മുത്തുകുമാറിന് അവാര്‍ഡ് സമ്മാനിച്ചു. തൊഴില്‍മേഖലയിലെ അംഗീകാരങ്ങളുടെ രംഗത്തെ സംബന്ധിച്ച പ്രമുഖ സ്ഥാപനമായ ടീം മാര്‍ക്ക്‌സ്മാന്‍, ഈ രംഗത്ത് മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക നല്‍കി വരുന്നതാണ് ടീം മാര്‍ക്ക്‌സ്മാന്‍ വര്‍ക്ക്‌പ്ലേസ് എക്‌സലന്‍സ് അവാര്‍ഡുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments