Saturday, January 18, 2025
HomeBlogസഞ്ജു ടെക്കിയുടെ യു ട്യൂബ് ചാനലിനും പണികിട്ടി
spot_img

സഞ്ജു ടെക്കിയുടെ യു ട്യൂബ് ചാനലിനും പണികിട്ടി

കൊച്ചി: കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് വീണ്ടും തിരിച്ചടി. സഞ്ജുവിന്റെ പേജില്‍ നിന്നും വീഡിയോകള്‍ യൂട്യബ് നീക്കം ചെയ്തു. മേട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ അടങ്ങിയ ഏട്ട് വീഡിയോകളാണ് നീക്കം ചെയ്തത്. ആലപ്പുഴ എന്‍ഫോഴ്‌സ് ആര്‍ടിഒ യൂട്യൂബിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കികൊണ്ടുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിച്ചത്. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹിക സേവനത്തിലാണ് സഞ്ജുവും സുഹൃത്തുക്കളും. 15 ദിവസത്തെ സാമൂഹിക സേവനം ജൂണ്‍ 11 നാണ് ആരംഭിച്ചത്. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സേവനം. സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികള്‍. യൂട്യൂബില്‍ 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിംഗ് പൂളൊരുക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments