തിരുനാളിന്റെ തലേദിവസമായ ശനിയാഴ്ച നടന്ന കൂടുതുറക്കൽ ചടങ്ങിന് ഇടവക സഹ വികാരി ഫാദർ ആൻറണി ചിറ്റിലപ്പിള്ളി നേതൃത്വം നൽകി. വിശുദ്ധന്റെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ട് ദേവാലയത്തിന്റെ കൽക്കുരിശു ചുറ്റി നടന്ന പ്രദക്ഷിണം ദൈവാലയം മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള നേർച്ച പന്തലിൽ സമാപിച്ചു.
തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10.30 ന് അർപ്പിക്കപ്പെട്ട തിരുനാൾ പാട്ടു കുർബാനയ്ക്ക് ലൂർദ് കത്രീഡൽ സഹ വികാരി ഫാദർ അനു ചാലിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെയും പട്ടുകുടകളുടെയും അകമ്പടിയോടെ ദൈവാലയത്തെ വലം വെച്ചുകൊണ്ടും വിശുദ്ധന്റെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ടും ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടന്നു.
വിവിധങ്ങളായ തിരുകർമ്മങ്ങൾക്ക് ഇടവക സഹ വികാരി ഫാദർ ആൻറണി ചിറ്റിലപ്പള്ളി, കൈകാരന്മാരായ ശ്രീ.വിൻസെൻ്റ് കവലക്കാട്ട്,
ശ്രീ.ജോൺസൻ പാലയ്ക്കൻ, ശ്രീ.സാജൻ ചെറിയാൻ, ശ്രീ.ഡാനി ഡേവിസ്, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ ശ്രീ. സെബിൻ സി കെ, ഇടവക പി.ആർ.ഒ നിധിൻ ജോസ് എന്നിവർ നേതൃത്വം നൽകി