തൃശൂർ: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വിയ്യൂർ സ്വദേശിയിൽനിന്ന് ഒന്നേകാൽ കോടി രൂപയോളം തട്ടിയെടുത്ത കേസിൽ 2 യുവാക്കൾ അറസ്‌റ്റിൽ മലപ്പുറം സ്വദേശികളായ കൊട്ടൻചാൽ ഒളകര കാവുങ്ങൽ മുഹമ്മദ് ഫൈസൽ (26), വേങ്ങര ചേറൂർ കരുമ്പൻ ഖാദർ ഷരീഫ് (37) എന്നിവരെയാണു സിറ്റി ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തത്. ഓഹരി വിൽപന ഇടപാടുകളിലൂടെ 500% ലാഭമുണ്ടാക്കി നൽകാമെന്നു വാഗ്ദാനം ചെയ്‌താണിവരുടെ തട്ടിപ്പെന്നും പൊലീസ് കണ്ടെത്തി കഴിഞ്ഞ ഏപ്രിലിലാണു സംഭവം. ഷെയർ ട്രേഡിങ് ബിസിനസ് കമ്പനിയുടെ ഫ്രാഞ്ചൈസിയിൽ നിന്നാണു വിളിക്കുന്നതെന്ന മുഖവുരയോടെ വിയ്യൂർ സ്വദേശിയെ ഫോൺ വഴിയാണു തട്ടിപ്പുകാർ ബന്ധപ്പെട്ടത് 500% ലാഭമെന്ന വാഗ്ദാനം വിശ്വസിപ്പിക്കാൻ ഓൺലൈൻ വഴി ക്ലാസുകൾ എടുത്തുനൽകി
പല ഘട്ടങ്ങളിലായി 1 24 കോടി രൂപയാണിവർ വാങ്ങിയെടുത്തത് തട്ടിച്ചെടുത്ത പണം മുഹമ്മദ് ഫൈസലിൻ്റെ സുഹൃത്തായ വിദ്യാർഥിനിയുടെ അക്കൗണ്ടിലേക്കാണിവർ മാറ്റിയത് വിദ്യാർഥികളുടെ അക്കൗണ്ട് സൈബർ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നുവെന്നു മുൻപും സിറ്റി പൊലീസ് കണ്ടെത്തിയിരുന്നു സൈബർ ക്രൈം പൊലീസിനാണു വിയ്യൂർ സ്വദേശി പരാതി നൽകിയതെങ്കിലും കമ്മിഷണർ ആർ. ഇളങ്കോ സിറ്റി ക്രൈം ബ്രാഞ്ചിനു കൈമാറി എസിപി വൈ നിസാമുദീൻ, എസ്.ഐമാരായ ജയപ്രദീപ്, കെ എസ് സന്തോഷ്, സുധീപ്, എഎസ്പെഐ ജെസ്സി ചെറിയാൻ, സിപിഒ സച്ചിൻദേവ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.