തൃശൂർ: കെഎസ്ആർടിസി ലോഫ്ലോർ ബസിടിച്ചു തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ പുനർനിർമിക്കാൻ കഴിയുമെന്നു ശിൽപി കുന്നുവിള മുരളി പ്രതിമ പരിശോധിച്ച ശേഷമാണു ഇദ്ദേഹത്തിന്റെ പ്രതികരണം. പ്രതിമയുടെ നെഞ്ചിനു താഴേക്കാണു തകർന്നിട്ടുള്ളത്. ഈ ഭാഗം മുറിച്ചുമാറ്റി വെൽഡ് ചെയ്യാൻ കഴിയും. ഉരുക്കി പുതുക്കി നിർമി ക്കാൻ കഴിയുമെങ്കിലും അതിനു ചെലവേറുമെന്നും ശിൽപി മുരളി പറഞ്ഞു.
പ്രതിമ പുനർനിർമാണം സംബന്ധിച്ചു കോർപറേഷൻ അധികൃതരുടെ പങ്കാളിത്തത്തോടെ യോഗം ചേരുമെന്നും തീരുമാനം ഇതിനു ശേഷമേ ഉണ്ടാകൂവെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ പറഞ്ഞു.
ഞായറാഴ്‌ച പുലർച്ചെ 3ന് ആണ് തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്കു പോയ ലോഫ്ലോർ ബസ് പ്രതിമയിൽ ഇടിച്ചത്.
കെഎസ്ആർടിസി ജനറൽ മാനേജർ ജോഷ്വ ബെന്നറ്റ് ജോണും മേയർ എം.കെ. വർഗീസും സ്‌ഥലം സന്ദർശിച്ചു.