എടത്തിരുത്തി പൈനൂർ കനോലി കനാലിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. താന്ന്യം അഴിമാവ് സ്വദേശി പേരാത്ത് വീട്ടിൽ ധർമ്മന്റെ മകൻ ദ്രാലിഷ് (35)ആണ് മരിച്ചത് ഇന്ന് രാവിലെ എട്ടരയോടെ പൈനൂർ എൻ.എൽ.പി സ്കൂളിനു കിഴക്ക് ഭാഗത്തുള്ള ഫാമിനടുത്തെ പുഴയിലാണ് മൃതദേഹം കണ്ടത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. കയ്പമംഗലം പോലീസും, നാട്ടിക ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുഴയിൽ നിന്നും പുറത്തെടുത്തു. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബന്ധുക്കളെത്തിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. കയ്പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.