തൃശൂർ: അതിരപ്പള്ളിയിൽ വീട്ടുമുറ്റത്തെ കിണറിൽ വീണ പുലിയെ രക്ഷപ്പെടുത്തി. അതിരപ്പള്ളി കണ്ണംകുഴിയിൽ ആണ് സംഭവം. കണ്ണൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പിടക്കേരി വീട്ടിൽ ഷിബുവിൻ്റെ പറമ്പിലെ കിണറ്റിലാണ് രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന പുലി വീണത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ പുലിയുടെ കരച്ചിൽ കേട്ട വീട്ടുകാരാണ് പുലിയെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ചാലക്കുടിയിൽ നിന്നുള്ള റസ്ക്യൂ സംഘം സ്ഥലത്തെയാണ് പുലിയെ രക്ഷിച്ചത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ പ്രദീപ്കുമാർ, അനിമൽ റെസ്കവർ ദിജിത് ദിവാകർ, കണ്ണൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസർമാരായ പി റ്റി രാജൻ, റ്റിനോ. ജെ, സനിൽകുമാർ ടി എസ്, ബിജേഷ്, ഫോറസ്റ്റ് ഡ്രൈവർ പി ബിനു എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്.